വീട്ടില്‍ വച്ച് സഹോദരി ആദ്യമായി ഋതുമതി ആകുമ്പോൾ ഒരു സഹോദരന് എങ്ങനെ അവളെ പരിപാലിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ആദ്യ എന്ന ഷോര്‍ട്ട് ഫിലിം. നിരവധി പേരാണ് ഈ ഹ്രസ്യ ചിത്രത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്. ഈ ചിത്രം തങ്ങളുടെ ജീവിതത്തോട് ഏറെ അടുത്തു കിടക്കുന്നു എന്നാണ് മിക്കവരുടെയും അഭിപ്രായം.
നന്ദിന് കാര്ത്തികേയന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഹരിശങ്കര്‍ എസ് ആണ് . അലീന സുനീഷ്, ആശിഷ് കളീക്കന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ആശിഷ് ജോര്‍ജ് ആണ് ഛായാഗ്രഹണം. ബങ്ക്ഡ് അവേഴ്സ് ആണ് നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക