അവിഹിതബന്ധ ആരോപണത്തെ തുടർന്ന് യുഎസ് ഹൗസ് കോണ്‍ഗ്രസ് പ്രതിനിധി കാത്തി ഹിൽ രാജിവച്ചു. ഞായറാഴ്ച വൈകിട്ടായിരുന്നു ഹില്ലിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. കലിഫോർണിയ 25-ാം കോണ്‍ഗ്രഷണൽ ഡിസ്ട്രിക്റ്റിൽനിന്നുള്ള പ്രതിനിധിയാണു ഹിൽ. സ്റ്റാഫിലെ ഒരംഗവുമായി അവിഹിത ബന്ധം ആരോപിക്കപ്പെട്ടതിന് പിന്നാലെയാണ് മുപ്പത്തിരണ്ടുകാരിയായ ഹിൽ രാജിവെച്ചത്.
ട്വിറ്ററിലായിരുന്നു രാജി പ്രഖ്യാപനം അവിഹിത ബന്ധ ആരോപണത്തിൽ ഹില്ലിനെതിരേ ഹൗസ് എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണം തുടരുകയാണ്. കാത്തി ഹില്ലും ഓഫിസ് ജീവനക്കാരിയും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഒരു മാധ്യമം പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന സമയത്തു തനിക്കു തന്റെ പ്രചാരണവിഭാഗത്തിലെ യുവതിയുമായി ബന്ധമുണ്ടായിരുന്നതായി ഹിൽ സമ്മതിക്കുന്നുണ്ട്. എന്നാൽ ഇവരുമായി താൻ ലൈംഗിക ബന്ധം പുലർത്തിയിട്ടില്ലെന്നു ഹിൽ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക