ജമ്മുകശ്മീരിലെ ബരാമുള്ള ജില്ലയിൽ ഗ്രനേഡ് ആക്രമണം. സൊപോര്‍ പട്ടണത്തിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ ആക്രമണത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റ് . സംഭവത്തിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്ന് അറിയിച്ചു. രണ്ട് ദിവസം മുമ്പ് ശ്രീനഗറിലെ ഹോട്ടല്‍ പ്ലാസക്ക് സമീപവും ഗ്രനേഡ് ആക്രമണം നടന്നിരുന്നു.
അന്ന് ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആർട്ടിക്കിൾ 370 റദ്ധാക്കിയതിന് ശേഷം അഞ്ചാമത്തെ ആക്രമണമാണ്. 28 അംഗ യൂറോപ്യന്‍ പാര്‍ലമെന്ററി പാനല്‍ ചൊവ്വാഴ്ച്ച കശ്മീർ സന്ദർശിക്കാൻ ഇരിക്കെയാണ് ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക