നീല്‍ നിതിന്‍ മുകേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ബൈപാസ് റോഡ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് നമന്‍ നിതിന്‍ മുകേഷ് ആണ്.
ചിത്രത്തിന്റെ കഥയും, തിരക്കഥയും ഒരുക്കിയിരിക്കുന്നത് നായകന് നീല്‍ നിതിന്‍ തന്നെയാണ്. ചിത്രത്തില്‍ അഡാ ശര്‍മ, സുധാന്‍ഷു പാണ്ഡെ, ഗുല്‍ പനാഗ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിറാജ് ഗ്രൂപ്പുമായി സഹകരിച്ച് നീല്‍ നിതിന്‍ മുകേഷാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് രോഹന് ആണ്. ചിത്രം നവംബര്‍ എട്ടിന് പ്രദര്‍ശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക