അമിതാഹാരം മൂലം യുവാവ് മരണപ്പെട്ടു. 50 മുട്ട കഴിക്കാൻ 2000 രൂപ പന്തയം വെച്ച സുഭാഷ് യാദവ് എന്ന യുവാവ് 42 മുട്ട കഴിച്ചപ്പോഴേക്കും കുഴഞ്ഞു വീണ് മരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം.
യാദവും സുഹൃത്തും കൂടി മുട്ട കഴിക്കാൻ ഇറങ്ങിയതാണ്. കഴിക്കുന്നതിനിടെ ഇരുവർക്കുമിടയിൽ ഒരു തർക്കം. തർക്കത്തിനൊടുവിൽ 50 മുട്ട കഴിക്കുന്നതിന് 2000 രൂപ ഇരുവരും തമ്മിൽ പന്തയം വെച്ചു.
ശേഷം പുഴുങ്ങിയ 50 മുട്ടകൾ ഇവർ വാങ്ങുകയും സുഭാഷ് മുട്ട കഴിക്കാൻ തുടങ്ങുകയും ചെയ്തു. 41 മുട്ടകൾ കഴിച്ചു തീർത്ത് 42ആമത്തെ മുട്ട കഴിക്കുന്നതിനിടെ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷപ്പെടുത്താനായില്ല. അമിതാഹാരം മൂലമാണ് സുഭാഷ് മരണപ്പെട്ടതെന്നാണ് ഡോക്ടർമാർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക