പുലിമുരുകനിലെ മാസ്മരിക ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളെ കോരിത്തരിപ്പിച്ച ആക്ഷന്‍ കൊറിയോഗ്രാഫറാണ് പീറ്റര്‍ ഹെയിന്. ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലെയും ആക്ഷന്‍ കൊറിയോഗ്രാഫറായിരുന്ന അദ്ദേഹം ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രശസ്തിയിലെത്തിയിരുന്നു.
ഇപ്പോള്‍ നടന് ദിലീപ് പീറ്റര്‍ ഹെയിനുമായുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. കേട്ടറിവിനേക്കാള് വലുതാണ് പീറ്റര്‍ ഹെയിന് എന്ന സത്യം എന്ന ക്യാപ്ഷനോടെയാണ് ദിലീപ് ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചത്.
https://www.facebook.com/ActorDileep/posts/1918390914991335
ദിലീപ് നായകനാകുന്ന ജാക്ക് ആന്റ് ഡാനിയേല്‍ എന്ന ചിത്രത്തിതന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കൂടിയാണ് പീറ്റര്‍ ഹെയിന്. ആക്ഷനും കോമഡിക്കും സെന്റിമെന്റ്സുമെല്ലാമുള്ള ഒരു ആക്ഷന്‍ ഫാമിലി എന്റര്‍ടെയിനറായിരിക്കും ചിത്രം. ജാക്ക് ആന്റ് ഡാനിയേലിന്റെ സെറ്റില്‍ നിന്നും ഇരുവരും ഇരിക്കുന്ന ചിത്രമാണ് ദിലീപ് പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക