തടി കുറയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഇത് അത്യാവശ്യവുമാണ്.എന്നാല്‍ തടി കുറയ്ക്കുന്നത് ആരോഗ്യകരമായ രീതിയില്‍ത്തന്നെ വേണം. ഇത് ഏറെ പ്രധാനമാണ്.തടി കുറയാന്‍ സഹായിക്കുന്ന പല ഡയറ്റുകളുമുണ്ട്. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,
- ശുദ്ധമായ പഴങ്ങളും പച്ചക്കറികളും കൊണ്ടുണ്ടാക്കുന്ന ജ്യൂസുകള്‍ കഴിച്ച് രണ്ടാഴ്ചകൊണ്ട് തടി കുറയ്ക്കാം. ജ്യൂസില്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ചേര്‍ക്കുന്നതാണ് നല്ലത്.
- കയ്പ്പക്ക അധികമാർക്കും ഇഷ്ടപ്പെടില്ലെങ്കിലും തടി കുറയണമെങ്കില്‍ നിങ്ങള്‍ കഴിച്ചേ മതിയാകൂ. പെട്ടെന്ന് തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ് കയ്പ്പക്ക. ചുരയ്ക്കയും ബ്രൊക്കോളിയും ഈ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
- ഫൈബര്‍ ഡയറ്റ് രണ്ടാഴ്ച കൊണ്ട് തടി കുറയ്ക്കാന്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചോളൂ.
- പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് നല്ലതാണ്. തടി കുറയുകയും നിങ്ങള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും.
- പിസ്ത, ബദാം തുടങ്ങിയ നട്സ് കഴിച്ച് ഡയറ്റ് ചെയ്യാം. ഇത് ഓട്സില്‍ ഇട്ട് കഴിക്കുന്നതും രണ്ടാഴ്ച കൊണ്ട് തടി കുറയാന്‍ സഹായിക്കും.
- ഡയറ്റില്‍ പച്ചക്കറി എങ്ങനെ ഒഴിവാക്കാന്‍ പറ്റും അല്ലേ… രണ്ടാഴ്ച കൊണ്ട് തടി കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഡയറ്റാണ് പച്ചക്കറി ഡയറ്റ്. പ്രോട്ടീനും പോഷകമൂല്യങ്ങളും അടങ്ങിയ പച്ചക്കറികള്‍ കഴിക്കാം.
- കൊഴുപ്പില്ലാത്ത മീനുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചുവന്ന മീനുകള്‍, കൊഴുപ്പില്ലാത്ത മീനുകള്‍ എന്നിവയില്‍ ധാരാളം കാത്സ്യവും വൈറ്റമിന്‍സും അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.
- പെട്ടെന്ന് കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ചെറുനാരങ്ങ. ചെറുനാരങ്ങ ജ്യൂസില്‍ അല്പം തേന്‍ ചേര്‍ത്ത് കഴിക്കാം.
- സിട്രസ് പഴവര്‍ഗങ്ങളാണ് മറ്റൊരു ഡയറ്റ്. ഓറഞ്ച്, മുന്തിരി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വൈറ്റമിന്‍ സി അടങ്ങിയ ഇവ കൊഴുപ്പ് പെട്ടെന്ന് നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
- ഗ്രീന്‍ ടീയും നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്. ഇത് മെറ്റാബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സ്വന്തമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക