1.നാരങ്ങ ഉണങ്ങിപോയാല്‍ ചെറുചൂടുവെള്ളത്തില്‍ പത്ത് മിനിറ്റ് ഇട്ടു വെച്ചാൽ നല്ലതാകും.
2.പച്ചക്കായയും വഴുതനങ്ങയും തൈര് ചേര്‍ത്ത വെള്ളത്തിൽ അരിഞ്ഞിട്ട് ഉപയോഗിച്ചാല്‍ നിറം മങ്ങില്ല.
3.ചിക്കന്‍ വറുക്കാനുള്ള എണ്ണയില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്താല്‍ പൊട്ടിത്തെറിക്കില്ല
4.മീൻ വറുക്കുമ്പോൾ മണം പുറത്തേക്ക് വരാതിരിക്കാൻ നാരങ്ങനീര് ചേര്‍ത്ത വെള്ളത്തില്‍ മീന്‍ ഇട്ടുവെച്ച ശേഷം ഫ്രൈ ചെയ്യാൻ എടുത്താൽ മതി.
5.സവാളയും വെളുത്തുള്ളിയുമൊക്കെ അരച്ച് ചേര്‍ക്കാവുന്ന കറിയില്‍ അല്‍പ്പം പാല് ചേര്‍ത്താല്‍ രുചി കൂടും
6.പൂരി മാവില്‍ അല്‍പ്പം റവ ചേര്‍ത്താല്‍ മൊരിഞ്ഞ പൂരി ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക