കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം ഇനിയും വൈകിയേക്കാം. വർക്കിങ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, ട്രഷറര്‍ എന്നിവരെ ആദ്യം പ്രഖ്യാപിച്ചേക്കും. 30 ജനറല്‍ സെക്രട്ടറിമാരും 5 വൈസ് പ്രസിഡന്റുമാരുമാണ് പരിഗണനയില്‍.
കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
നേരത്തെ ഒരാൾക്ക് ഒരു പദവിയെന്ന നിർദേശമുയർന്നെങ്കിലും അതു നടപ്പിലായില്ല. എ ഗ്രൂപ്പാണ് ഈ നിർദേശം മുന്നോട്ടുവെച്ചിരുന്നത്. ജംബോ പട്ടികയെന്ന ആക്ഷേപം ഒഴിവാക്കാനാണ് ഈ പുതിയ നീക്കം
അതേസമയം, ഐ ഗ്രൂപ്പിലെ പല പ്രമുഖരും നിലവിൽ ജനപ്രതിനിധികളായതിനാൽ ഒറ്റയടിക്ക് അവരെയെല്ലാംകൂടി ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കാൻ ബുദ്ധിമുട്ട് വരുമെന്ന സ്ഥിതി വന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക