144 കോടിയുടെ സ്വപ്ന ഭവനം ലൊസാഞ്ചല്‍സ് സില് സ്വന്തമാക്കി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും. ഏഴ് മുറികളും 11 ബാത്ത്റൂമുകളുമുള്ള 20,000 സ്ക്വയര്‍ ഫീറ്റ് ആഢംബര ഭവനമാണ് താരജോഡികൾ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് നിക് അദ്ദേഹം താമസിച്ചിരുന്ന വീട് വിറ്റത്. ഏകദേശം 49 കോടിയ രൂപയ്ക്കായിരുന്നു വീട് വിറ്റത്.
നിക്-പ്രിയങ്ക ദമ്പതികളുടെ വീടിന് സമീപമായി നിക്കിന്റെ സഹോദരനായ ജോ ജൊനാസും ഒരു പുത്തൻ വീട് വാങ്ങിച്ചിട്ടുണ്ട്. 15,000 സ്ക്വയര്‍ ഫീറ്റുളള വീടിന് ഏതാണ്ട് 101 കോടി രൂപ വിലമതിക്കും. താരതമ്യേന നിക്-പ്രിയങ്ക ദമ്പതികളുടെ വീടിനെക്കാൾ ചെറുതാണെങ്കിലും ജോ-സോഫിയ ദമ്പതികളുടെ വീട്ടില്‍ 10 ബെഡ്റൂമുകളും 14 ബാത്റൂമുകളുമുണ്ട്. കഴിഞ്ഞ വർഷം ഡിസംബര്‍ ഒന്നിനായിരുന്നു പ്രിയങ്ക- നിക്ക് വിവാഹം.
ജോധ്പൂരിലെ ഉമൈദ് ഭവന് പാലസില്‍ വച്ച് അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ആഢംബരം നിറഞ്ഞ ചടങ്ങില്‍ രണ്ട് മതാചാരങ്ങള്‍ പ്രകാരമാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. വിവാഹശേഷം മുംബൈയിലും ന്യൂയോര്‍ക്കിലുമായി മാറിമാറി താമസിക്കുകയാണ് ദമ്പതികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക