പഴയങ്ങാടി: രാമപുരം വായനശാല & ഗ്രന്ഥാലയത്തിന്റെ അറുപതാം വാർഷികാഘോഷത്തിന്റെയും പുതിയ കെട്ടിടം ഉദ്ഘാടനത്തിന്റെയും ഭാഗമായുള്ള കലാസാംസ്കാരിക പരിപാടികൾ ആരംഭിച്ചു.
കഥാകാരൻ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഐ വി ശിവരാമൻ അധ്യക്ഷനായി.
രാമപുരം – വയലപ്ര പ്രദേശങ്ങളിലെ 75 വയസ്സ് കഴിഞ്ഞവരെ ചടങ്ങിൽ ആദരിച്ചു.
ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വ പി അപ്പുക്കുട്ടൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ബാലൻ, എംവി രവി, ഇ വസന്ത എന്നിവർ സംസാരിച്ചു. വി രമേശൻ സ്വാഗതവും, എംവി ചന്ദ്രൻ നന്ദിയും പറഞ്ഞു.
നവംബർ 17 മുതൽ 21 വരെ വിവിധ കലാപരിപാടികൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക