ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിൽ ആറ് വയസ്സുകാരൻ തിളച്ച സാമ്പാറില്‍ വീണു മരിച്ചു. നഴ്സറി സ്കൂള്‍ വിദ്യാര്‍ഥിയായ പുരുഷോത്തം റെഡ്ഡി(6) ആണ് മരിച്ചത്. പാന്യം നഗരത്തിലെ നഴ്സറി സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു കുട്ടി. ഉച്ചഭക്ഷണ ഇടവേളയില്‍ ഓടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ ചൂടുള്ള സാമ്പാര്‍ ചെമ്പില്‍ വീഴുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്കൂള്‍ മാനേജ്മെന്റിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. എന്നാൽ
ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടുവരികയായിരുന്നുവെന്നും അപകടത്തില്‍പ്പെട്ട കുട്ടി വരി തെറ്റിച്ച് ഓടിയെന്നും ആയ മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക