പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിന് തുടക്കംകുറിച്ച് ശബരിമല ക്ഷേത്രനട തുറന്നു.
വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയും ചേർന്നാണ് നട തുറന്നത്. പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങും സന്നിധാനത്ത് നടന്നു.
ക്ഷേത്ര ശ്രീകോവിൽ വലംവച്ചെത്തി തിരുനട മുന്നിലെ മണിയടിച്ച് യോഗനിദ്രയിലുള്ള ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ചതോടെ പുതിയൊരു തീർത്ഥാടന കാലത്തിന് തുടക്കമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക