ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് എന്ന ഗിന്നസ് റെക്കോർഡ് 2009 ലാണ് ഭൂത് ജൊലോക്കിയ സ്വന്തമാക്കിയത്. എന്നാല്‍ 2011 ല്‍ ഈ റെക്കോഡ് നഷ്ടമായി. അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്റ് , മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ഈ മുളക് കൃഷി ചെയ്യുന്നത്. 6 മാസമാണ് നന്നായി വളര്‍ച്ചയെത്തി വിളവെടുപ്പിനുള്ള കാലാവധി. 0.13 ഹെക്ടറില്‍ 1500 മുതല്‍ 1600 വരെ മുളകിന്റെ തൈകള്‍ നടാറുണ്ടെന്ന് ആസ്സാമിലെ കൃഷിക്കാര്‍ പറയുന്നു. മൂന്ന് കിലോഗ്രാം മുളക് ഓരോ വിളവെടുപ്പിലും ഒരു മുളക് ചെടിയില്‍ നിന്നും ലഭിക്കും.
കര്‍ഷകര്‍ വന്‍തോതില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതോടെ ക്രോസ് പോളിനേഷന് നടത്താന്‍ തുടങ്ങി. അങ്ങനെ മുളകിന്റെ എരിവ് കുറഞ്ഞു.2009 ല്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞര്‍ സ്വരക്ഷയ്ക്കായി ഉപയോഗിക്കുന്ന പെപ്പര്‍ സ്പ്രേ പോലെ ഹാന്‍ഡ് ഗ്രനേഡായി ഭൂത് ജലോക്കിയ ഉപയോഗിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു.കൈകൊണ്ടാണ് മുളക് പറിച്ചെടുക്കുന്നത്. പെട്ടെന്ന് നശിച്ചുപോകുന്നതിനാല്‍ പറിച്ചെടുത്ത ഉടനെ ഉണക്കുകയാണ് ചെയ്യുന്നത്. രണ്ടു രീതിയിലാണ് ഉണക്കി എടുക്കുന്നത്.
നെയ്തെടുത്ത ഒരു പാത്രത്തിലിട്ട് പുകയില്‍ ഉണക്കിയെടുക്കുകയാണ് സാധാരണയായി ചെയ്യുന്ന രീതി. ഒരു ഓവനില്‍ 24 മുതല്‍ 30 മണിക്കൂര്‍ സ്ഥിരമായ ഊഷ്മാവില്‍ വെച്ച് ഉണക്കിയെടുക്കുന്നു.ഈ മുളകിന് ആവശ്യക്കാര്‍ വര്‍ധിച്ചതുകാരണം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും കയറ്റുമതി ചെയ്യാനും കൃഷി ചെയ്യാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മെക്സിക്കോ പോലുള്ള രാജ്യങ്ങളില്‍ കൃഷി ചെയ്യാനുള്ള പദ്ധതിയുമുണ്ട്. ഇപ്പോള്‍ കിലോഗ്രാമിന് ശരാശരി 1,800 രൂപയാണ് കയറ്റുമതി വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക