സിനിമാനടന്മാരെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മലയാളി ആരാധകര്‍ നിരാശപ്പെടുത്തിയെന്ന് നടന് പൃഥ്വിരാജ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
കേരളത്തിലെ ആരാധകര്‍ ഏറ്റവും യുക്തിസഹമായി ചിന്തിക്കുന്നവരെന്ന് അവകാശപ്പെടാനാവില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നടന്ന സംഭവവികാസങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകര്‍ തന്നെ ഏറെ നിരാശപ്പെടുത്തി.
നമ്മള് യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോയെന്നും പൃഥിരാജ് ചോദിച്ചു. എന്നാൽ ഒരു ജനക്കൂട്ടം എന്ന നിലയിൽ നമ്മൾ എല്ലാ ഭാഷകളിലുമുള്ള സിനിമകളേയും സ്വാഗതം ചെയ്യുന്നവരാണെന്നും പൃഥ്വി പറഞ്ഞു.
കലയുടെ കാര്യത്തിൽ നമുക്ക് അത്തരം നിർബന്ധങ്ങൾ വയ്ക്കാൻ കഴിയില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
പുരുഷാധിപത്യപരമായ പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമകളിൽ അഭിനയിക്കുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും എന്നാൽ അതാണ് ശരിയെന്ന് പറയുന്നതാവരുത് ആ സിനിമ എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പൃഥ്വിരാജ് ഇക്കാര്യം പങ്ക്വെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക