കൊച്ചി: ശബരിമല ദര്‍ശനത്തിനില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു. രാത്രി 12.20ന്റെ വിമാനത്തില്‍ കേരളത്തില്‍ നിന്ന് മടങ്ങുമെന്നും അവര്‍ അറിയിച്ചു.
ശബരിമല സന്ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് തൃപ്തി മടങ്ങിപ്പോവുന്നത് സംബന്ധിച്ചു തീരുമാനമെടുത്തത്.
സംരക്ഷണം നല്‍കാനാകില്ലെന്ന് പൊലീസ് രേഖാമൂലം എഴുതിനല്‍കണമെന്നും തൃപ്തി അറിയിച്ചു.
ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ ഭരണഘടനാപരമായ അവകാശം ഉണ്ട്. അത് നിഷേധിക്കുകയാണെങ്കില്‍ അതിന് കാരണം വ്യക്തമാക്കണമെന്നും തൃപ്തി ദേശായിയും സംഘവും ആവശ്യപ്പെട്ടു,
പ്രതികരിക്കാൻ ഇവിടെ എഴുതുക