ഈ കാലഘട്ടത്തിൽ വിവാഹ ഷൂട്ടിന് വലിയ രീതിയിൽലുള്ള സ്വീകാര്യതയാണ് നമ്മുടെ മലയാളികളുടെ ഇടയിൽ.
വിവാഹം എന്നത് ഒരു മനുഷ്യന്റെ വെക്തി ജീവിതത്തിലെ വലിയ കാര്യമാണ്. അതിനു അടിസ്ഥാനമായി വെഡിങ് ഷൂട്ട്കൾ സിനിമാരംഗങ്ങളെ പോലും വെല്ലുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു. കഥകളും പ്രണയവും പറയുന്ന ചിത്രങ്ങളും വിഡിയോകളുമാണ് പുതുതലമുറയ്ക്ക് പ്രിയം.
സേവ് ദ് ഡേറ്റ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ പല തരം ഷൂട്ടുകളുണ്ട് ഇന്ന്. അതിലെല്ലാം കഴിവു തെളിയിച്ച മികച്ച വെഡിങ് ഷൂട്ട് കമ്പനികളും ഉണ്ടു ഇന്നു കേരളത്തിൽ.
ഓരോ ദിവസവും വെഡ്ഡിങ് ഷൂട്ടിൽ പുതിയ പുതിയ ട്രെന്റുകളും സ്റ്റൈലുകളും ആണ് ഇടം പിടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക