ഇന്ത്യയിലെ ആദ്യ വോയ്സ് ഓവര്‍ വൈഫൈ സേവനവുമായി ഭാരതി എയര്‍ടെല്‍. ‘എയര്‍ടെല്‍ വൈഫൈ കോളിങ്’ എന്ന് പേരിട്ടിരിക്കുന്ന സേവനത്തിലൂടെ ഓഫീസിലും വീടിലും ഉള്ള വൈഫൈ നെറ്റ് വര്‍ക്ക് പ്രയോജനപ്പെടുത്തി ഫോണ്‍ വിളി സാധ്യമാക്കുന്ന സംവിധാനമാണിത്. എയര്‍ടെല്‍ വൈഫൈ കോളിങ് ഉപയോഗിക്കാന്‍ പ്രത്യേകം ആപ്പിന്റെ ആവശ്യമില്ല. നിങ്ങളുടെ ഫോണില്‍ തന്നെയുള്ള സെറ്റിങ്സ് ഒന്ന് ക്രമീകരിച്ചാല്‍ മാത്രം മതി.
ആദ്യം നിങ്ങളുടെ ഫോണ്‍ എയര്‍ടെല്‍ വൈഫൈ കോളിങിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുക. ഇതിനായി airtel.in/wifi-calling എന്ന ലിങ്ക് സന്ദര്‍ശിക്കുക.
നിങ്ങളുടെ ഫോണിലെ സോഫ്റ്റ് വെയര്‍ വൈഫൈ കോളിങ് പിന്തുണയ്ക്കുന്ന ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക. ശേഷം ഫോണിലെ സെറ്റിങ്സ് ഓപ്ഷനില്‍ വൈഫൈ കോളിങ് സ്വിച്ച് ഓണ്‍ ചെയ്യുക.
വോള്‍ടി സേവനവും സ്വിച്ച് ഓണ്‍ ചെയ്തുവെക്കുക.വൈഫൈ കോളിങിന് എയര്‍ടെല്‍ ചാര്‍ജ് ഈടാക്കില്ല. മാത്രവുമല്ല വോയ്സ് കോളിങ് സേവനത്തിന് കുറഞ്ഞ അളവിലുള്ള ഡാറ്റ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന് എയര്‍ടെല്‍ പറഞ്ഞു. നിലവില്‍ ഡല്‍ഹിയിലുള്ളവര്‍ക്ക് മാത്രമേ വൈഫൈ കോളിങ് സൗകര്യം ലഭിക്കൂ.
ഐഫോണ്‍ 6എസിന് ശേഷം വന്ന എല്ലാ ഐഫോണുകളിലും, ഷാവോമി റെഡ്മി കെ20, റെഡ്മി കെ20 പ്രോ, പോകോ എഫ്, സാംസങ് ഗാലക്സി ജെ6, ഗാലക്സി എ10എസ്, ഗാലക്സി ഓണ്‍6, ഗാലക്സി എം30എസ്, വണ്‍ പ്ലസ് 7 പരമ്പരയിലെ വണ്‍പ്ലസ് 7, 7ടി, 7ടി പ്രോ എന്നീ ഫോണുകളില്‍ എയര്‍ടെല്‍ വൈഫൈ കോളിങ് ലഭ്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക