ചരിത്ര നായകനായെത്തി മമ്മൂട്ടി വീണ്ടും റെക്കോർഡുകൾ തകർത്തെറിഞ്ഞു. ഏറെ നാളത്തെ സിനിമാപ്രേമികളുടെ കാത്തിരിപ്പ് ഇന്നലെ അവസാനിച്ചു. ബിഗ് റിലീസ് ആയി തിയറ്ററുകളിലേക്ക് എത്തിയ മാമാങ്കം ബോക്സോഫീസില്‍ അത്യുഗ്രന്‍ പ്രകടനമായിരുന്നു കാഴ്ച വെച്ചത്. എല്ലായിടത്ത് നിന്നും മികച്ച സിനിമയാണെന്നുള്ള പ്രതികരണങ്ങള്‍ വന്ന് തുടങ്ങിയതോടെ ആരാധകരും ആവേശത്തിലായിരുന്നു.
മാമാങ്കത്തിന്റെ റിലീസ് കേരളത്തില്‍ വലിയൊരു ഉത്സവം നടന്ന പ്രതീതിയായിരുന്നു. പോസിറ്റീവ് റിവ്യൂ വന്നതോടെ കൂടുതല്‍ ആളുകള്‍ കൂടി തിയറ്ററുകളിലേക്ക് എത്തിയതോടെ വലിയ തിരക്കാണ് എല്ലായിടത്തും. അതേ സമയം മാമാങ്കത്തിന്റെ ബോക്സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് എങ്ങനെയാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. നിര്‍മാതാവ് ഏകദേശമൊരു കണക്ക് പുറത്ത് വിട്ടെങ്കിലും കേരളത്തിലെ സെന്ററുകളിലെ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക