ഒരു ദശാബ്ദത്തിന് അന്ത്യമിട്ട് 2020 പുതുയുഗപ്പിറവി എത്തുകയാണ്. ഈ ഒരു ദശാബ്ദ കാലത്ത് സാങ്കേതിക രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായത്. എങ്കിലും 2004 ല്‍ തുടങ്ങിയ ഫെയ്സ്ബുക്കിന്റെ ജൈത്രയാത്ര ഇനിയും അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഒരു ദശാബ്ദത്തോളമുള്ള റിപ്പോർട്ട്.
കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ഫെയ്സ്ബുക്ക് ആപ്ലിക്കേഷനാണ്.
തൊട്ടുപിന്നില്‍ ഫെയ്സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഫെയ്സ്ബുക്ക് മെസഞ്ചര്‍, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷനുകളാണ്. ആപ്പ് ആനി ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
2010-2019 കാലയളവില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമിങ് ആപ്പ് സബ്വേ സര്‍ഫേഴ്സ് ആണ്.
ഇന്‍സ്റ്റാഗ്രാമിന് ശേഷം അഞ്ചാമതായി സ്നാപ്ചാറ്റും, തൊട്ടുപിന്നാലെ സ്കൈപ്പ്, ടിക് ടോക്ക് എന്നീ ആപ്ലിക്കേഷനുകളും വരുന്നു. യുസി ബ്രൗസര്‍ ആണ് ഏട്ടാമത്. ഒമ്പതാം സ്ഥാനത്ത് യുട്യൂബും പത്താം സ്ഥാനത്ത് ട്വിറ്ററും ആണുള്ളത്.
ഉപയോക്താക്കള്‍ ഏറ്റവും അധികം ചിലവഴിക്കുന്ന ആപ്ലിക്കേഷനുകളില്‍ നെറ്റ് ഫ്ളിക്സ് ആണ് മുന്നില്‍. ഡേറ്റിങ് ആപ്ലിക്കേഷനുകളില്‍ മുന്നില്‍ ടിന്റര്‍ ആണ്. ഏറ്റവും അധികം ആളുകള്‍ ചിലവഴിക്കുന്ന ഗെയിമിങ് ആപ്പ് ക്ലാഷ് ഓഫ് ക്ലാന്‍സ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക