പയ്യന്നൂർ: പയ്യന്നൂരിന്റെ തനതു കലാരൂപത്തിലൂടെ ബോധവത്കരണവുമായി വിദ്യാർത്ഥികൾ. ലഹരിക്കെതിരെ പ്രചാരണവുമായാണ് കണ്ടങ്കാളി ഷേണായ് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയർമാരും സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുമായ 212 വിദ്യാർത്ഥികൾ ചേർന്ന് കോൽ കളിയിലൂടെ ചരടുകൾ നെയ്തെടുത്തു റെക്കോർഡ് നേടിയത്.
ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, യൂണിവേഴ്സൽ റെക്കോർഡ് ഫോറം, ഇന്ത്യൻ റെക്കോഡ് ബുക്ക്, ബേസ്ഡ് ഓഫ് ഇന്ത്യൻ റെക്കോർഡ്സ് എന്നിവയിൽ ആണ് കോൽക്കളി ഇടം നേടിയത്.
ഗുരുക്കൾ കെ.ശിവകുമാറിന്റെ ശിക്ഷണത്തിൽ 8 മുതൽ 12 ക്ലാസ് വരെ ഉള്ള കുട്ടികളാണ് കോൽക്കളി അവതരിപ്പിച്ചത്. കേരള ഫോക്ലോർ അക്കാദമി, എക്സൈസ് വകുപ്പ്, മഹാദേവ ഗ്രാമം കോൽക്കളി സംഘം, ഫോക്ലാൻഡ് പയ്യന്നൂർ, ഡിടിപിസി കണ്ണൂർ എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമാകാൻ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തി. നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. എംഎൽഎ ടി.വി.രാജേഷ് ചടങ്ങു ഉദ്ഘാടനം ചെയ്തു. ടി.ഐ.മധുസൂദനൻ സമ്മാനദാനവും സുനിൽ ജോസഫ് ഗിന്നസ് പ്രഖ്യാപനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക