കണ്ണൂർ: ജയിൽ തടവുകാർ തയ്യാറാക്കുന്ന എല്ലാ ഭക്ഷണങ്ങൾക്കും പുതുവത്സര ദിനമായ നാളെ മുതൽ വില വർധിപ്പിക്കാൻ തീരുമാനിച്ചു. കണ്ണൂർ സെൻട്രൽ ജയിൽ സുപ്രീണ്ടാണ് വില വർധനക്ക് അനുമതി തേടി ജയിൽ വകുപ്പിനെ സമീപിച്ചത്.
അസംസ്കൃത വസ്തുക്കളുടെ വില വർധന മൂലമെന്നാണ് വിശദീകരണം. ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ് ആണ് ഉത്തരവിറക്കിയത്.
ബിരിയാണി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആവിശ്യക്കാരുള്ള ചപ്പാത്തി വെജിറ്റബിൾ ബിരിയാണി എന്നിവക്ക് വില വർധിപ്പിക്കില്ല.
കായ വറുത്തതിന്റെ വില പ്രാദേശിക ലഭ്യത അനുസരിച്ചു തീരുമാനിക്കും.മറ്റുള്ളവയുടെ വില എല്ലാം ഏകീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക