ഫണ്‍ടച്ച് OS 10 എന്ന് വിളിക്കുന്ന ആന്‍ഡ്രോയിഡ് 10 സ്കിന്‍ ഇനി ഭൂകമ്പ മുന്നറിയിപ്പ് നല്കാന് സഹായിക്കും. ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വിവോ ആണ് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്.
ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ X30 അവതരിപ്പിച്ച ചടങ്ങിലാണ് പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് സൂചന നല്‍കിയത്. അവതരണ വേളയില്‍ ഫണ്‍ടച്ച് ഒഎസിനായുള്ള ബില്‍റ്റ് യൂസര്‍ ഇന്റര്‍ഫേസിന്റെ (യുഐ) സ്ക്രീന്‍ഷോട്ടുകള്‍ വിവോയുടെ പ്രോജക്ട് മാനേജര്‍ സിയാവോ ഷുഗെ വെളിപ്പെടുത്തി.
ഈ യുഐ ഒരു പുതിയ ഭൂകമ്പ മുന്നറിയിപ്പ് സവിശേഷത വാഗ്ദാനം ചെയ്യുന്നെന്നും കൂടാതെ പരിഷ്കരിച്ച സമയ, കാലാവസ്ഥ ഡിസ്പ്ലേയും ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. സ്മാര്‍ട്ട്ഫോണുകളില്‍ ആദ്യമായാണ് ഭൂകമ്പ മുന്നറിയിപ്പ് സവിശേഷത ഇടംപിടിക്കുന്നത്.
വരാനിരിക്കുന്ന പ്രകൃതിദുരന്തത്തിന്റെ മുന്നറിയിപ്പായി പുതിയ ഫീച്ചര്‍ പ്രവർത്തിക്കുമ്പോൾ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.
ഇത് തുടക്കത്തില്‍ ചൈനയില്‍ പരീക്ഷിക്കുമെന്നും അതിനുശേഷം പുതിയ ഉല്‍പ്പന്നം പുറത്തിറക്കുമെന്നും ഷുഗെ വ്യക്തമാക്കി.
പുനര്‍ രൂപകല്‍പ്പന ചെയ്ത ബില്‍റ്റ്-ഇന്‍ ആപ്ലിക്കേഷനുകള്‍, മെച്ചപ്പെടുത്തിയ പ്രകടനം, എളുപ്പത്തിലുള്ള ഷെയറിങ് സവിശേഷതകള്‍, പുതിയ സിസ്റ്റം ഡൈനാമിക്സ്, മിനിമലിസ്റ്റ് ഡിസൈന്‍ തുടങ്ങി നിരവധി പുതിയ ഫീച്ചറുകളും ഫണ്‍ടച്ച് ഒഎസ് 10 വാഗ്ദാനം ചെയ്യുമെന്ന് വിവോ അവകാശപ്പെടുന്നു.
ക്ലോക്കിന്റെയും കാലാവസ്ഥയുടെയും പുതിയ ഡിസ്പ്ലേയുടെ പ്രവര്‍ത്തനമാണ് ആന്‍ഡ്രോയിഡ് 10 സ്കിന്നില്‍ ഉള്‍പ്പെടുന്ന പ്രധാന മാറ്റം. ഇത് രണ്ട് പ്രദേശങ്ങളിലെ സമയവും കാലാവസ്ഥാ പ്രവചനവും ഒരേസമയം കാണാന്‍ ഉപഭോക്താക്കളെ അനുവദിക്കും.
പുതിയ ലൈവ് വാള്‍പേപ്പറുകള്‍, ആനിമേറ്റഡ് ലോക്ക് സ്ക്രീന്‍, കുറഞ്ഞ യുഐ തുടങ്ങിയവയും പുതിയ ഫണ്‍ടച്ച് OS 10-ല്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി. അപ്ഡേറ്റ് 2020 ഫെബ്രുവരി മുതല്‍ ലഭ്യമാകുമെന്ന് വിവോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക