ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിര്‍ത്തിരക്ഷാ സേനയും നുഴഞ്ഞുകയറ്റക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രജൗറി ജില്ലയിലെ നിയന്ത്രണരേഖയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
നൗഷാര മേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സംഭവം. പ്രദേശത്ത് സൈന്യത്തിന്റെ തിരച്ചില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ അധികാരമേറ്റതിന് പിന്നാലെയാണ് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക