തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് ഏറെ തിരക്കുള്ള നടിയായിരുന്നു കിരണ്‍ റാത്തോഡ്. ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ ഇവര്‍ കമല്ഹാസന്, മോഹന്‍ലാല്‍, വിജയ്, വിക്രം തുടങ്ങിയവര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്.
മോഹന്‍ലാല്‍ നായകനായ താണ്ഡവം, പൃഥ്വിരാജും ബാബുരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മനുഷ്യമൃഗം എന്നിവയാണ് കിരണ്‍ വേഷമിട്ട മലയാള ചിത്രങ്ങള്‍. എന്നാല്‍ 2016 ന് ശേഷം ഇവര്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി.
സിനിമയില്‍ മടങ്ങിവരവിന് തയ്യാറെടുക്കുന്ന കിരണിന്റെ പുതിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി എടുത്തിരിക്കുന്ന ചിത്രത്തില്‍ ചുവപ്പ് നിറത്തിലുള്ള ഒരു വസ്ത്രമാണ് കിരണ്‍ ധരിച്ചിരിക്കുന്നത്.
നടി തന്നെയാണ് ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വലിയ സ്വീകരണമാണ് പുതിയ ചിത്രങ്ങള്‍ക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക