കൊച്ചി: പുതുതായി തുടങ്ങുന്ന വ്യവസായ സ്ഥപനങ്ങളിലെ ജീവനാകരുടെ വേദനത്തിന് സർക്കാർ സബ്സിഡി നൽകുമെന്ന് പിണറായി വിജയൻ പറഞ്ഞു. ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ 2021 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത പദ്ധതികൾക്കാകും ആനുകൂല്യം ലഭിക്കുക.
സബ്സിഡി തുക എത്രയെന്ന് ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുരുഷ തൊഴിലാളികളേക്കാൾ 2000 രൂപ കൂടുതൽ ആയിരിക്കും സ്ത്രീകൾക്ക് നൽകുന്ന സബ്സിഡി തുകയെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ അസെൻഡ് ന്റെ നിക്ഷേപക സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക