ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധികാരങ്ങൾ നിയന്ത്രിക്കുന്ന പ്രമേയം പാസായി.
ഡെമോക്രറ്റുകൾക്കു ഭൂരിപക്ഷമുള്ള സർവേയിൽ 194ന് എതിരെ 224 വോട്ടുകൾക്കാണ് പ്രമേയം പാസായത്. പാർലമെന്റിന്റെ അനുമതിയില്ലാതെ ഇറാനെതിരെ സൈനിക നടപടികൾ പാടില്ലെന്ന് പ്രമേയം വ്യക്തമാക്കുന്നു.
ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ 3 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചയ്തു.
ഇരു രാജ്യങ്ങളുടെയും നിലപാടിൽ അയവു വന്നിട്ടുണ്ട്. ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം ഉടലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക