വളാഞ്ചേരിയില്‍ നാല് പെണ്മക്കളെ ലൈംഗികമായ പീഡിപ്പിച്ച അച്ഛനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ 47 വയസ്സുകാരനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ അധികൃതരുടെ പരാതിയിലാണ് അറസ്റ്റ്.
10, 13, 15, 17 പ്രായമുള്ള പെണ്മക്കളാണ് പീഡിപ്പിക്കപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായതിനാല്‍ പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
തിരുവനന്തപുരത്ത് നിന്ന് വളാഞ്ചേരിയില്‍ വന്ന് താമസിക്കുന്ന പ്രതി, ക്വാറിയുമായി ബന്ധപ്പെട്ട മേഖലയിലാണ് ജോലി ചെയ്യുന്നത്. നാല് പെണ്മക്കളെ ഏറെക്കാലമായി ഇയാള്‍ പീഡിപ്പിക്കുന്ന വിവരം മറ്റ് കുട്ടികളില്‍ നിന്നാണ് അധ്യാപകര്‍ അറിഞ്ഞത്. തുടര്‍ന്ന് കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി. അതിന് ശേഷമാണ് സ്കൂള്‍ അധികൃതര്‍ വിവരം പൊലീസ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക