സൗദിയില്‍ കോഴിയിറച്ചിക്ക് വില വര്‍ധിപ്പിച്ചു. രാജ്യത്തുല്പാദപ്പിക്കുന്ന ഫാം ഇനം കോഴികള്‍ക്കും മറ്റിനം വളര്‍ത്തു പക്ഷികള്‍ക്കുമാണ് വില വര്‍ധനവ് നിലവില്‍ വന്നത്. വിപണി വിലയുടെ പതിനഞ്ച് ശതമാനം വരെയാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.
രാജ്യത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മംസ വിപണികളിലും എത്തുന്ന ഫ്രഷ് കോഴിയിറച്ചി ഉള്‍പ്പെടുന്ന പക്ഷി ഇറച്ചികള്ക്കാണ് വിലവര്‍ധനവ് പ്രാബല്യത്തിലായത്. വിപണി വിലയുടെ പതനഞ്ച് ശതമാനം വരെയാണ് വര്‍ധനവ്. വളര്‍ത്തു ഫാമുകളില്‍ ഉപയോഗിച്ചു വരുന്ന തീറ്റ ഉല്‍പ്പന്നത്തിന് ഉണ്ടായ വിലവര്‍ധനയാണ് കോഴിയിറച്ചിക്കും വില വര്‍ധിപ്പിക്കുന്നതിന് കാരണമായി ചൂണ്ടികാണിക്കുന്നത്. തീറ്റ ഉല്‍പ്പന്നത്തിന് അടുത്തിടെ ഒരു ടണ്ണിന് നാഞ്ഞൂറ് റിയാല്‍ വരെ വിലയില്‍ വര്‍ധനവുണ്ടായതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇതോടെ ഒരു കിലോ കോഴി ഇറച്ചിക്ക് ഒരു റിയാല്‍ മുതല്‍ ഒന്നേ ദശാംശം അഞ്ച് റിയാല്‍ വരെ വര്‍ധനവ് രേഖപ്പെടുത്തും. മൂല്യ വര്‍ധിത നികുതി കൂടി ഇതിനു പുറമേ അധികമായി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക