വുമണ്‍സ് കോളേജില്‍ കിടിലന്‍ ഡാന്‍സുമായി നടന് നീരജ് മാധവ്. പ്രൊവിഡന്‍സ് വുമണ്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയ താരം അവിടെ വെച്ച് ചെയ്ത ഡാന്‍സിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഒട്ടും പ്ലാന്‍ ചെയ്യാതെ കോറിയോഗ്രഫി ചെയ്യാതെ ചെയ്ത ഡാന്‍സാണെന്ന് വീഡിയോക്കൊപ്പം താരം കുറിച്ചിട്ടുണ്ട്.
ഈ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി കഴിഞ്ഞു. നിങ്ങള്‍ അത്ഭുതപ്പെടുത്തി കളഞ്ഞു, നിങ്ങളുടെ വൈബ് ഏറെ ഇഷ്ടപ്പെട്ടു എന്നും താരം കുറിച്ചിട്ടുണ്ട്. ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന താരം ഡാന്‍സിനിടെ തലകുത്തിമറിയുന്നതും വീഡിയോയില്‍ കാണാം.
https://www.facebook.com/ActorNeerajOfficial/videos/627637554667407/?t=60
പ്രതികരിക്കാൻ ഇവിടെ എഴുതുക