ഗ്രാമി അവാര്‍ഡ് വേദിയിലെത്തിയ നടി പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ വെന്‍ഡല്‍ റോഡ്റിക്സ്. പ്ലങ്കിംഗ് നെക് ലൈനോടു കൂടിയ ഒരു റാല്‍ഫ് ആന്‍ഡ് റൂസ്സോ ഓഫ് വൈറ്റ് ഗൗണ്‍ ആയിരുന്നു പ്രിയങ്കയുടെ വേഷം. ഇറക്കം കൂടിയ നെക്ക് ലൈനുള്ള ഗൗണ്‍ അണിഞ്ഞതില്‍ പ്രിയങ്കക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വസ്ത്രത്തിന്റെ നെക്ക്ലൈന്‍ ലോസ് ആഞ്ജലീസ് മുതല്‍ ക്യൂബ വരെ നീളമുണ്ടെന്ന് പരാമര്‍ശിച്ച് ഫാഷന്‍ ഡിസൈനര്‍ വെന്‍ഡെല്‍ റോഡ്റിക്സും രംഗത്തെത്തിയിരുന്നു. ഇതോടെ റോഡറിക്സിനെതിരേ നടി സുചിത്ര കൃഷ്ണമൂര്‍ത്തി അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. വീണ്ടും വിശദീകണവുമായി രംഗത്തെത്തിയിരിക്കുകയാണ് വെന്‍ഡെല്‍ റോഡ്റിക്സ്.
”ഞാന്‍ പ്രിയങ്കയുടെ ശരീരത്തെ അധിക്ഷേപിച്ചിട്ടില്ല. ബോഡി ഷെയ്മിങ്ങിന് അപ്പുറമാണ് ഈ വസ്ത്രം. ചില വസ്ത്രങ്ങള്‍ ധരിക്കാന്‍ അതിന്റേതായ പ്രായമുണ്ട്. കുടവയറുള്ള പുരുഷന്മാര് ടീ ഷര്‍ട്ട് ധരിക്കാറില്ല. അതുപോലെ ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ മിനി സ്കര്‍ട്ട് ധരിക്കാറില്ല. വെരിക്കോസ് വെയിനുള്ള ഞാന്‍ ബര്‍മുഡ ധരിച്ച് പുറത്തിറങ്ങാറില്ല. എന്റെ പരാമര്‍ശത്തില്‍ സ്ത്രീ വിരുദ്ധതയോ അധിക്ഷേപമോ ഇല്ല. പ്രിയങ്കയുടെ ഫാഷന്‍ സെന്‍സിനെയാണ് വിമര്‍ശിച്ചത്. പ്രായത്തെയും ശരീരത്തെയും മാനിക്കണം. അതാണ് ഞാന്‍ ഉദ്ദേശിച്ചത്” എന്ന് വെന്‍ഡെല്‍ റോഡ്റിക്സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക