കൊറോണ വൈറസ് ബാധിച്ച് തൃശൂരില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടിയുടെ നില തൃപ്തികരണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് 1471 പേര് നിരീക്ഷണത്തിലുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രോഗം സ്ഥിരീകരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 58 പേര് നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലുള്ളവരാരും പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയോ പൊതു വാഹനം ഉപയോഗിക്കുകയോ ചെയ്യരുത്. എല്ലാ ജില്ലകളിലും കൊറോണ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കി.
തൃശൂരില്‍ രോഗലക്ഷണമുള്ള 15 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ 24 സാമ്പിളുകള്‍ അയച്ചതില്‍ 18 എണ്ണം നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു. തിങ്കളാഴ്ച മുതല്‍ സ്കൂളുകളില്‍ ബോധവല്‍ക്കരണം പരിപാടി നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഇതേ സമയം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്ന് പേര്‍ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക