സൂപ്പര്‍താരം മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍. വര്‍ക്കൗട്ട് കഴിഞ്ഞ് വിശ്രമിക്കുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
‘നിങ്ങള്‍ ഇത് എന്ത് ഭാവിച്ചാ ലാലേട്ടാ.. വയസ് ഒരുപാട് ആയി ഒരു 30 വയസ് എങ്കിലും തോന്നിക്കണ്ടേ’ എന്നാണ് ഒരു ആരാധകന് ചിത്രത്തിന് താഴെ കമന്റായി കുറിച്ചിരിക്കുന്നത്. ‘ലാലേട്ടന് പ്രായത്തിന്റെ ഗിയര്‍ പിന്നോട്ടാണോ’ എന്നും മറ്റൊരാരാധകന്‍ കുറിച്ചിരിക്കുന്നു.
എന്നാല്‍, എല്ലാം ഓക്കേയാണ് എന്നും നല്ല സിനിമകള്‍ വരുന്നില്ല എന്ന പരിഭവവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. കാലാപാനി വടക്കും നാഥന് പോലുള്ള സിനിമകള്‍ വരണമെന്നും അത്തരത്തിലുള്ള ചിത്രങ്ങളുടെ വിജയം എപ്പോഴും താങ്കളുടെ ഒപ്പമാണെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്. ‘ദാ നമ്മുടെ ആ പഴയ ലാലേട്ടന്’ എന്നാണ് മറ്റൊരു ആരാധകന് കുറിച്ചിരിക്കുന്നത്. ഏതായാലും താരത്തിന്റെ പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്ത മട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക