അനുജത്തിയും സിനിമാ താരവുമായ ഇനിയയെ പ്രണയിച്ചവനെ ഗുണ്ടകളെ അയച്ച് തല്ലിച്ചിട്ടുണ്ടെന്ന് ഇനിയയുടെ സഹോദരിയും സീരിയൽ താരവുമായ സ്വാതി.
മഴവിൽ മനോരമയിൽ റിമി ടോമി അവതാരകയായെത്തുന്ന ഒന്നും ഒന്നും മൂന്നിൽ അതിഥിയായെത്തിയപ്പോഴാണ് സ്വാതി ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ കേട്ട് അമ്പരന്ന റിമി, അതിനെപ്പറ്റി കൂടുതൽ ചോദിച്ചു.
‘സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ചിലർ അവളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുമായിരുന്നു. അപ്പോഴൊക്കെ ഞാൻ ഇടപെട്ട് ആ പ്രശ്നം തീർത്തു. കുറച്ചു കൂടി വലുതായ ശേഷം അവൾ ഒരാളെ പ്രണയിച്ചു.
അവളുടെ ഫോണിൽനിന്ന് അവന്റെ ഫോട്ടോ എടുത്ത് ഞാൻ വീട്ടിൽ കാണിച്ചു. കുറച്ച് ആണുങ്ങളെ അവന്റെ വീട്ടിലേക്കു പറഞ്ഞയച്ച് ഭീഷണിപ്പെടുത്തി.
അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഞാൻ അന്ന് അങ്ങനെ ചെയ്തത്’.– സ്വാതി പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക