കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ മഹാത്മാഗാന്ധി തൊഴില്‍ ഉറപ്പ് പദ്ധതിയിലെ തുക ബജറ്റില്‍ 50 ശതമാനം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സി. പ്രസിഡന്റ് എം.ലിജു നയിക്കുന്ന ജില്ലാ പദയാത്ര -ജനകീയ പ്രക്ഷോഭ ജ്വാല ഞായറാഴ്ച അരൂര്‍ മണ്ഡലത്തിലെ പെരുമ്ബളം ദ്വീപില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാവലിന്‍ കേസ് പ്രശ്നത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി കള്ളക്കളിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അടുത്ത ആഴ്ച ലാവലിന്‍ കേസ് കോടതിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമസഭയില്‍ താന്‍ കൊണ്ടുവന്ന ഗവര്‍ണര്‍ക്കെതിരേയുള്ള പ്രമേയത്തിന് എല്‍.ഡി.എഫ്.പിന്തുണ നല്‍കാത്തത് ഈ സാഹചര്യത്തിലാനിന്നും ചെന്നിത്തല ആരോപിച്ചു.
നികുതി പിരിവ് നടത്തുന്നതിലെ വീഴ്ച മൂലമാണ് സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായത്. കിഫ്ബി വഴി കേരളത്തിനെ കടക്കെണിയിലാക്കുന്ന എല്‍.ഡി.എഫ്. അഴിമതി ശാസ്ത്രീയമായി നടത്തുന്നത് എങ്ങനെയെന്ന് കാണിച്ച് തരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക