പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നടന് രജനീകാന്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തിന് അനിവാര്യമാണെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തിലും, ദേശീയ പൗരത്വ രജിസ്റ്ററിലും മുസ്ലിങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമം ഇന്ത്യയിലെ മുസ് ലിങ്ങളെ ബാധിക്കുന്നതല്ല. വിഷയത്തില്‍ രാജ്യത്തെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ സംയമനം പാലിക്കണം.
വിദ്യാര്‍ത്ഥികള്‍ മതനേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ഉപകരണമാകരുതെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക