പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വസതിയില്‍നിന്നും പാര്‍ലമെന്റിലേക്ക് പോകാന്‍ തുരങ്കം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് പുതുക്കി പണിയുന്നതിനൊപ്പമാണ് മോദിക്കു വേണ്ടി തുരങ്ക പാതയും നിര്‍മ്മിക്കുന്നത്.
അമേരിക്കന്‍ മാളിന് സമാനമായി അതീവ സുരക്ഷയുള്ള വ്യക്തികള്‍ക്ക് സാധാരണ തിരക്കുകളില്‍ നിന്നും ട്രാഫിക് ബ്ലോക്കുകളില്‍ നിന്നും മാറി സഞ്ചാരപാത ഒരുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തുരങ്ക നിര്‍മ്മാണമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
സി.ഇ.പി.റ്റി യൂണിവേഴ്സിറ്റിയില്‍വെച്ചു നടന്ന സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ടിന്റെ അവതരണത്തില്വെച്ചാണ് ഈ ആശയത്തെക്കുറിച്ച് പദ്ധതി തലവന്‍ വിവരിച്ചത്.
‘പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം നിരത്തില്‍ ഇനിയുണ്ടാവില്ല. കാരണം, അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഓഫീസിലേക്കും മിക്കവാറും മറ്റ് സ്ഥലങ്ങളിലേക്കും തുരങ്കം നിര്‍മ്മിക്കാന്‍ പോവുകയാണ്.
അതോടെ പൊതു സ്ഥലങ്ങളും റോഡുകളും സുരക്ഷാ ആശങ്കകളില്‍ നിന്നും മോചിതമാവും. അങ്ങനെയാണ് അമേരിക്കന്‍ മാള്‍ പ്രവര്‍ത്തിക്കുന്നത്’, രണ്ടുമണിക്കൂര്‍ നീണ്ട പവര്‍പോയിന്റ് പ്രസന്റേഷനില്‍ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക