ആലപ്പുഴ: നഗരത്തിൽ ഹൈപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. വൈഎംസിഎയ്ക്കു സമീപമുള്ള ബിസ്മി ഹൈപ്പർ മാർട്ടിന്റെ ഗോഡൗൺ ഭാഗത്ത് പുലർച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്.
അരി, എണ്ണ, പാത്രങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപടർന്നത്. ആലപ്പുഴ, ഹരിപ്പാട്, ചേർത്തല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽനിന്നും എത്തിയ 6 അഗ്നിശമന സേനാ യൂണിറ്റുകൾ അരമണിക്കൂർ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക