തിരുവനന്തപുരം ∙ വലിയമലയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ ഡയറക്ടർ യശോധരനാണ് അറസ്റ്റിലായത്.
കുട്ടിയെ പ്രിന്‍സിപ്പലിന്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിച്ചെന്നാണ് പരാതി. പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. 2008ല്‍ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചതിന് ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ പ്രതിയായിരിക്കെയാണ് യശോധരനെ ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ ഡയറക്ടറാക്കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക