തൃശൂര്‍ : ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ തൈപറമ്ബില്‍ വീട്ടില്‍ വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു.
രൂക്ഷമായ ദുര്‍ഗന്ധം പടര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇവരെ കുറിച്ച് വിവരമില്ലാതിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കുടുംബ പ്രശ്നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്നും നാട്ടുകാര്‍ പറയുന്നു.
വിനോദ് ഡിസൈന്‍ പണിക്കാരനാണ്. ഭാര്യ രമ കൊടുങ്ങല്ലൂരിലെ ഒരു സ്റ്റേഷനറി കടയിലെ ജീവനക്കാരിയാണ്. മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയും മകന് നാലാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. വീടിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പു കണ്ടെത്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക