മെല്‍ബണ്‍: സഹപാഠികളും കൂട്ടുകാരും കുള്ളനെന്ന് വിളിച്ച് പരിഹസിച്ചപ്പോള്‍ അത് സഹിക്കാന്‍ കഴിയാതെതന്നെ ഒന്നു കൊന്നുതരുമോയെന്നു ചോദിക്കുന്ന ക്വാഡന് എന്നു പേരുള്ള ഒരു കുഞ്ഞിന്റെ സങ്കടം നിറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാണ്.
ക്വാഡന്റെ അമ്മ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കകം നിരവധിയാളുകളാണ് കണ്ടത്. കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെന്നാണ് ക്വാഡന് പറയുന്നത്. ഒന്പതുകാരനായ ക്വാഡന് ഉയരം കുറഞ്ഞ അവസ്ഥയുള്ള കുട്ടിയാണ്.
വീഡിയോ ചിത്രീകരിച്ച ക്വാഡന്റെ അമ്മ മകന്റെ സങ്കടം തങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നതാണെന്നും ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു കുഞ്ഞിനെ തകര്‍ക്കുന്നതെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടതോടെ വലിയ പിന്തുണയാണ് കുഞ്ഞിന് ലഭിച്ചത്. 1.80 കോടി പേരാണ് ദൃശ്യം കണ്ടത്. ആസ്ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങള്‍ ക്വാഡന് പിന്തുണ അറിയിക്കുകയും തങ്ങളുടെ മല്‍സരം കാണാന്‍ ഔദ്യോഗിക ക്ഷണമയക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക