53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്സി(യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന്). സയന്റിസ്റ്റ് ബി, അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്, സിസ്റ്റം അനലിസ്റ്റ്, സീനിയര്‍ ഡിവിഷനല്‍ മെഡിക്കല്‍ ഓഫിസര്‍, ലക്ചറര്‍, സ്പെഷലിസ്റ്റ് ഗ്രേഡ് 3, വെറ്ററിനറി സര്ജന് അസിസ്റ്റന്റ് തുടങ്ങിയ വിഭാഗങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മിനിസ്ട്രി ഓഫ് മൈന്‍സ് വകുപ്പിനു കീഴില്‍ അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് തസ്തികയില്‍ മാത്രം 17 ഒഴിവുകള്‍ ആണുള്ളത്. ലക്ഷദ്വീപ് യൂണിയന് ടെറിറ്ററിക്കു കീഴില്‍ വെറ്ററിനറി സര്ജന് അസിസ്റ്റന്റ് തസ്തികയില്‍ 9 ഒഴിവുകളുണ്ട്.
വിശദമായ നിര്‍ദേശങ്ങള്‍ക്കും, വിജ്ഞാപനം സംബന്ധിച്ച വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക : https://www.upsc.gov.in/
അപേക്ഷയ്ക്ക് : https://www.upsconline.nic.in/
അവസാനതീയതി : ഫെബ്രുവരി 27
പ്രതികരിക്കാൻ ഇവിടെ എഴുതുക