ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരിലാണ് സംഘര്‍ഷമുണ്ടായത്. പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ട് ബിജെപി റാലി നടത്തിയതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരു വിഭാഗവും പരസ്പരം കല്ലെറിഞ്ഞു. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജാഫറാബാദ് മെട്രോ സ്റ്റേഷനു സമീപം 200ലധികം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം മുതല്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിരുന്നു. വന്‍ പോലീസ് സംഘമാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. സംഘര്‍ഷക്കാരെ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍വാതകവും, ജലപീരങ്കിയും പ്രയോഗിച്ചു. കഴിഞ്ഞ ദിവസം മുതല്‍ പ്രതിഷേധം നടക്കുന്ന ജാഫറാബാദിന് തൊട്ടടുത്താണ് സംഘര്‍ഷ മേഖല.
പ്രതികരിക്കാൻ ഇവിടെ എഴുതുക