കസബ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടി പാര്‍വതിയും മമ്മൂട്ടി ആരാധകരും കൊമ്ബുകോര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. വിവാദ വിഷയത്തിനു ശേഷം മമ്മൂട്ടി പാര്‍വതിയോട് മൃദു സമീപനമാണ് സ്വീകരിച്ചത്. പാര്‍വ്വതിയെ വ്യക്തിഹത്യ നടത്താനോ തന്റെ പ്രതിഷേധം അറിയിക്കാനോ മമ്മൂട്ടി കൂട്ടാക്കിയില്ല. പിന്നീട് വിജയ ചിത്രങ്ങളുടെ ഭാഗമായി പാര്‍വതി മികച്ച നടിയാണെന്ന് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുമ്ബോഴും മമ്മൂട്ടി ആരാധകരുടെ കണ്ണിലെ കരട് തന്നെയാണ് ഇപ്പോഴും ലേഡി സൂപ്പര്‍ സ്റ്റാര്‍.
പാര്‍വ്വതി നായികയായി എത്തുന്ന പുതിയ ചിത്രം ‘വര്‍ത്തമാനത്തി’ലെ ഫസ്റ്റ് ലുക്ക് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് പങ്കുവെക്കുകയുണ്ടായി. പോസ്റ്റര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്കില്‍ പേജില്‍ വന്ന നിമിഷത്തിനകം തന്നെ മമ്മൂട്ടി ആരാധകര്‍ പാര്‍വതിയെ ട്രോളി കൊണ്ടും മമ്മൂട്ടിയെ പ്രശംസിച്ചുകൊണ്ടും രംഗത്തുവന്നിരിക്കുകയാണ്. മമ്മൂട്ടിയെ സ്ത്രീ വിരുദ്ധന്‍ എന്ന കണക്കിനുള്ള പ്രസ്താവന പുറപ്പെടുവിച്ച പാര്‍വതിയോട് ഒരു പരാതിയും കൂടാതെ മമ്മൂട്ടി പിന്തുണ നല്‍കുന്നതാണ് ആരാധകര്‍ക്ക് ഏറെ സന്തോഷം ആയിരിക്കുന്നത്. പ്രതികാര മനോഭാവത്തോടെയുള്ള പ്രവര്‍ത്തിക്കാതെ പാര്‍വതിയെ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മമ്മൂട്ടി എന്തുകൊണ്ടും അഭിനന്ദനത്തിന് അര്‍ഹനാണ്.
നിവിന്‍ പോളിയെ നായകനാക്കി ‘സഖാവ്’ എന്ന ചിത്രമൊരുക്കിയതിനുശേഷം സിദ്ധാര്‍ത്ഥ് ശിവ ഒരുക്കുന്ന പുതിയ ചിത്രമാണ് വര്‍ത്തമാനം. പാര്‍വ്വതി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ റോഷന് മാത്യു ആണ് നായകനായി എത്തുന്നത്.
പാര്‍വതിയുടെ പുതിയ ചിത്രത്തിന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയ മമ്മൂട്ടിയെ ആശംസിച്ചുകൊണ്ട് നൂറുകണക്കിന് കമന്റുകള്‍ ആണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. അവയില്‍ പ്രധാനപ്പെട്ട ചില കമന്റുകള്‍ ഇതാ.
“മമ്മൂക്കയെ പോലൊരു നടനു മാത്രമേ..
ഒരു മനുഷ്യനു മാത്രമേ ഇതിനു സാധിക്കൂ..
നിങ്ങളോടുള്ള ഇഷ്ടം കൂടുന്നേയുള്ളൂ..”
“നമ്മെ വേദനിപ്പിച്ചവരെ നെഞ്ജോട് ചേര്‍ത്ത് ആത്മാര്‍ത്ഥ സ്നേഹത്തോടെ ഇങ്ങനെ കൂടെ നിര്‍ത്തുന്നവരെ അല്ലെങ്കില്‍ ആ മനസ്സിനുടമകള്‍ക്ക് മഹാന്മാര്ക്കിടയില് ആണ് സ്ഥാനം..”
“അതാണ് മമ്മൂക്ക നന്മയുള്ളവന് ഞാന്‍ കണ്ടതില്‍ ഏറ്റവും ശക്തനായ ഒരു നടന് എത്ര ഭാഷാശൈലികള്‍ അനായാസം കൈകാര്യം ചെയ്യുന്ന ഒരേയൊരു നടന് മലയാളത്തില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല പുതിയ തലമുറയ്ക്ക് കണ്ടുപിടിക്കാം പക്ഷേ ആ നടന് ആകാന്‍ കഴിയില്ല് ഈ ജന്മത്തില് അല്ല അടുത്ത ജന്മത്തില് പോലും ഇതുപോലെ ഒരാളെ കാണാന്‍ കഴിയില്ല അതാണ് നന്മയുള്ളവന് മമ്മൂക്ക..”
“തനിക്കെതിരെ പറയുന്നവരുടെ സിനിമക്ക് ആളെവിട്ടു കൂവിപ്പിക്കുന്ന കാലത്താണ് മമ്മൂക്ക നിങ്ങള്‍ മാതൃകയാകുന്നത് . നമ്മെ വേദനിപ്പിച്ചവരെ നെഞ്ജോട് ചേര്‍ത്ത് ആത്മാര്‍ത്ഥ സ്നേഹത്തോടെ ഇങ്ങനെ കൂടെ നിര്‍ത്തുന്ന സിനിമാക്കാര് ഇന്ന് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക