തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1116 പേര് നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 967 പേര് വീടുകളിലും 149 പേര് ആശുപത്രികളിലെ ഐസൊലേഷനും നിരീക്ഷണത്തിലാണെന്ന് മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശികളുമായിബന്ധപ്പെട്ടവര് 270 പേരാണ്. അവരില്‍ അടുത്ത് ഇടപഴിയത് 95 പേരാണ്. ഇന്ന് പത്തനംതിട്ടയില്‍ രോഗലക്ഷണങ്ങളോടെ എത്തിയവര്‍ ആറ് പേരാണ്. അവരെ വിവിധ ആശുപത്രികളിലായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു
കൊറോണ പരിശോധനയ്കക്് തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായും വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് കേന്ദ്രസര്‍ക്കാരിന്റ അനുമതി തേടുമെന്നും കെകെ ശൈലജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക