ബാഹുബലി സീരീസിലൂടെ ആരാധകരുടെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരുസുന്ദരിയാണ് അനുഷ്ക ഷെട്ടി താരം വിവാഹിതയാവുകയാണെന്ന് വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ചലച്ചിത്ര സംവിധായകൻ പ്രകാശ് കോവേലമുഡിയെ വിവാഹം
കഴിക്കുന്നുവെന്നും ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനുഷ്ക ഇപ്പോൾ. ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും അഭിമുഖത്തിൽ അനുഷ്ക വെളിപ്പെടുത്തി.
പ്രഭാസുമായുള്ള ഗോസിപ്പുകളെ കുറിച്ചും അനുഷ്ക അഭിമുഖത്തിൽ സംസാരിച്ചു. തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് എന്നാണ് അനുഷ്ക പ്രഭാസിനെ വിശേഷിപ്പിച്ചത്.
എനിക്ക് 15 വർഷത്തിലധികമായി പ്രഭാസിനെ അറിയാം. രാവിലെ മൂന്ന് മണിക്ക് വേണമെങ്കിലും എനിക്ക് വിളിക്കാവുന്ന സുഹൃത്ത്. ഞങ്ങൾ രണ്ടുപേരും വിവാഹിതരുമല്ല, സ്ക്രീനിൽ നല്ല ജോഡികളുമാണ് എന്നതാണ് എല്ലാത്തിന്റേയും കാരണം.
ഞങ്ങൾ രണ്ടുപേരും തമ്മിൽ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഈ സമയമാകുമ്പോഴേക്കും അത് പുറത്താകുമായിരുന്നു. പരസ്പരം പ്രണയത്തിലാണെങ്കിൽ അത് മറച്ചുവയ്ക്കാൻ ആഗ്രഹിക്കാത്ത ആളുകളാണ് ഞങ്ങൾ രണ്ടു പേരും,” അനുഷ്ക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക