കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വൈറസിനെതിരെ കനത്ത ജാഗ്രത തുടരുന്നതിനിടെ വീട്ടില്‍ കൊറോണ നിരീക്ഷണത്തിനു നിര്‍ദേശിച്ചിട്ടും വീടിനു പുറത്തു കറങ്ങിനടന്ന പേരാമ്ബ്ര സ്വദേശിക്കെതിരെ കേസ്. വിദേശത്തുനിന്ന് എത്തിയ ആളാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് പുറത്ത് കറങ്ങിനടന്നത്. ഇയാള്‍ പേരാമ്ബ്ര ടൗണില്‍ ഉള്‍പ്പെടെ എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക