അശ്ലീല ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്ന യുവാവിനെതിരെ തെന്നിന്ത്യൻ നടി നമിത. യുവാവിന്റെ ചിത്രവും ഇൻസ്റ്റഗ്രാം ഐഡിയും സഹിതം പുറത്തുവിട്ടാണ് താരം പ്രതികരിച്ചിരിക്കുന്നത് ”ഹായ് ഐറ്റം” എന്ന് വിളിച്ച് തുടങ്ങിയ യുവാവ് പിന്നീട് തന്റെ പോൺ വിഡിയോകൾ കണ്ടിട്ടുണ്ടെന്നും അവ പരസ്യപ്പെടുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് നമിത പറയുന്നു.
എന്നാൽ അയാളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തെന്നായിരുന്നു മറുപടിയെന്ന് നമിത പറയുന്നു. “നിങ്ങൾ ഈ മുഖം കാണണം. ഇതാണ് ഒരു പരാജിതന്റെ മുഖം, വൃത്തികെട്ട മനസിന് ഉടമ, ഏതൊരു സ്ത്രീയെയും മോശം പേരുകൾ വിളിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ചുവച്ചിരിക്കുന്നവൻ”, നമിത കുറിച്ചു. ഞാൻ ഗ്ലാമർ ഇൻഡസ്ട്രിയിൽ നിൽക്കുന്നതുകൊണ്ട് ഇതൊക്കെ കേൾക്കണമെന്നാണോ? എന്നും താരം ചോദിക്കുന്നു.
മറ്റുള്ള സ്ത്രീകളെ അപമാനിക്കുന്നത് അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാൾക്ക് അറിയാം.നവരാത്രിയും വനിതാദിനവുമൊക്കെ ആഘോഷിക്കുന്നതിന് പകരം സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്നും നമിത കുറിച്ചു.
https://www.instagram.com/p/B90hrWJA7kq/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക