ഡൽഹി : കൊറോണ വൈറസിനെ നേരിടാന്‍ തന്റെ നേതൃത്വത്തിലുള്ള പതഞ്ജലി കമ്പനി ആയുര്‍വേദ മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ബാബ രാംദേവ്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ പരസ്യത്തിലായിരുന്നു മരുന്നിനെക്കുറിച്ച് അവകാശ വാദവുമായി ബാബ രാംദേവ് രംഗത്തെത്തിയത്.
വൈറസിനെ പ്രതിരോധിക്കാന്‍ അശ്വഗന്ധയെന്ന ആയുര്‍വേദ സസ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന തടയുമെന്നായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്.
എന്നാൽ ഈ വാദത്തെ തള്ളി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തി. ബാബാ രാംദേവിന്റെ അവകാശവാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന് ഓഫ് ഇന്ത്യയിലെ എപിഡെമോളജി വിദഗ്ധന്‍ ഡോ. ഗിരിധര്‍ ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക