ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതീവജാഗ്രതയിൽ രാജ്യം. വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ രാജ്യത്ത് പുരോഗമിക്കുകയാണ്. ഇതിനിടെ കോവിഡ് 19 ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു.
മുംബൈ സ്വദേശിയായ 63കാരനും ബിഹാർ സ്വേദേശിയായ 38കാരനുമാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആറ് ആയി. രോഗ ബാധിതരുടെ എണ്ണം 324 ആയി. ഇതിൽ 41 പേർ വിദേശികളാണ്.
മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 74 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവിടെ 10 കേസുകളാണു പുതിയതായി സ്ഥിരീകരിച്ചത്.രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്.
മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിൽ നിൽക്കുന്ന കേരളത്തിൽ ഏഴു വിദേശകൾ അടക്കം 52 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഒരു വിദേശി ഉൾപ്പെടെ 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രേദശിലും ഒരു വിദേശി ഉൾപ്പെടെ 25 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക